handloom

തിരുവനന്തപുരം; കൈത്തറി മേഖലയിലെ കുടിശികൾ ഓണത്തിന് മുൻപ് പൂർണമായും കൊടുത്തുതീർക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ.അനിൽ. ഹാൻടെക്‌സിന്റെ ഓണം റിബേറ്റ് വില്പനയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഊറ്റുകുഴി ഷോറൂമിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത കൈത്തറി മേഖല സംരക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഓണക്കാലത്ത് റിബേറ്റ് വില്പനയിലൂടെ കുറഞ്ഞ വിലയ്‌ക്ക് കൈത്തറി വസ്ത്രങ്ങൾ വാങ്ങാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണസമിതി കൺവീനർ പി.വി.രവീന്ദ്രൻ അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ കെ.എസ്‌.അനിൽകുമാർ, ർഡയറക്ടർ എം.എം.ബഷീർ എന്നിവർ പങ്കെടുത്തു.