തിരുവനന്തപുരം: വിദ്യാധിരാജ മിഷന്റെ നേതൃത്വത്തിൽ 171-ാം ചട്ടമ്പി സ്വാമി ജയന്തി ആഘോഷവും പുരസ്കാര വിതരണവും ഇന്നും നാളെയും പ്രസ് ക്ലബിൽ നടക്കും.ഇന്ന് രാവിലെ 10ന് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.മുൻ മന്ത്രി വി.എസ്.ശിവകുമാർ,മുൻ മേയർ അഡ്വ.ചന്ദ്രിക,ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.പ്രൊഫ.ഓമനക്കുട്ടി (വിദ്യാധിരാജ ജയന്തി പുരസ്കാരം),ഡോ.സുധീർ കിടങ്ങൂർ (പുസ്തക രചന),ഡോ.കുസുമ കുമാരി (ജീവകാരുണ്യ പ്രവർത്തനം) എന്നിവർ പുരസ്കാരം സ്വീകരിക്കും.