പാലോട്: വയനാട്ടിലെ ദുരിതബാധിതർക്ക് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് വച്ച് നൽകുന്നതിന്റെ ധനശേഖരണാർത്ഥം എ.ഐ.വൈ.എഫ് പെരിങ്ങമ്മല മേഖല കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ്.ലാൽ ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി കെ.ജെ.കുഞ്ഞുമോൻ,സി.പി.ഐ ലോക്കൽ സെക്രട്ടറി എൽ.സാജൻ,മനോജ് ടി.പാലോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീനാ അജ്മൽ,അസ്ലം,എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറി നബീൽ,യൂണിറ്റ് പ്രസിഡന്റ് അമീൻ,സൽമാൻ,നാദിർഷാ,അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി.