തിരുവനന്തപുരം: കലാനിധി ഇന്ത്യൻ ആർട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ സ്മൃതി അക്ഷര രത്ന സുവർണ മുദ്ര പുരസ്കാരത്തിന് തെന്നൂർ ഷംനാദ് അർഹയായി. ഷെൽബിയെന്ന അദ്ദേഹത്തിന്റെ കഥാസമാഹാരത്തെ പരിഗണിച്ചാണ് പുരസ്കാരം.11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ബിച്ചുതിരുമല എവർഗ്രീൻ കാവ്യശ്രേഷ്ഠ പുരസ്കാരത്തിന് മീരാമുരളിയുടെ പുനർജ്ജനിയെന്ന കവിതാസമാഹാരം അർഹയായി. കലാനിധി ശ്രീരാമോത്സവ കർമ്മശ്രേഷ്ഠ പുരസ്കാരം മുൻ ഡി.ജി.പി സന്ധ്യയ്ക്കും,വൈക്കം മുഹമ്മദ് ബഷീർ വിദ്യാശ്രേഷ്ഠ പുരസ്കാരത്തിന് ഡോ.എം.ശാരങ്ധരനും, കലാനിധി വിദ്യാശ്രേഷ്ഠ പുരസ്കാരത്തിന് ബി.ലക്ഷ്മിയും അർഹയായി. 25ന് വൈകിട്ട് 5ന് തിരുവനന്തപുരം പത്മാകഫേ മന്നം ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ.അലക്സാണ്ടർ ജേക്കബ് പുരസ്കാരങ്ങൾ സമർപ്പിക്കും. കലാനിധി മുഖ്യരക്ഷാധികാരി കിരീടം ഉണ്ണി,ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ട്രസ്റ്റി ഗീതാ രാജേന്ദ്രൻ കലാനിധി,എം.ആർ.ഗോപകുമാർ,പ്രൊഫ.കെ.ജെ.രമാഭായ്,മുക്കംപാലമൂട് രാധാകൃഷ്ണൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.