തിരുവനന്തപുരം: അയ്യപ്പപ്പണിക്കർ ഫൗണ്ടേഷനും വിസ്മയാസ് മാക്സും സംയുക്തമായി ജോൺ എബ്രഹാം അനുസ്മരണം സംഘടിപ്പിക്കും. നാളെ വൈകിട്ട് 4ന് വിസ്മയാസ് മാക്സിൽ നടക്കുന്ന കവിയരങ്ങിൽ സച്ചിദാനന്ദന്റെ 'ജോൺ മണം', ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'എവിടെ ജോൺ' തുടങ്ങിയ കവിതകൾ ടി.ജി.സുരേഷ്‌കുമാർ,ഡോ.ഡൊമിനിക് ജെ.കാട്ടൂർ എന്നിവർ ആലപിക്കും.5ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ജോൺ എബ്രഹാം സംവിധാനം നിർവ്വഹിച്ച 'അഗ്രഹാരത്തിൽ കഴുതൈ'യുടെ നിർമ്മാതാവ് ചാർലി ജോൺ,ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.തുടർന്ന് സിനിമയുടെ പ്രദർശനവും നടക്കും.