k

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാനും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നൽകി. കമ്മിറ്റിക്ക് ഇരകൾ നൽകിയ മൊഴികളുടെയും സമർപ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.