hi

തിരുവനന്തപുരം: രാജധാനി ബിസിനസ് സ്കൂളിന്റെ എം.ബി.എ ജനറൽ മാനേജ്മെന്റ് പന്ത്രണ്ടാം ബാച്ചിന്റെയും,എം.ബി.എ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് രണ്ടാം ബാച്ചിന്റെയും പ്രവർത്തനോദ്ഘാടനം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ജഗതി രാജ് നിർവഹിച്ചു. രാജധാനി കോളേജ് ചെയർമാൻ ഡോ.ബിജു രമേശ് അദ്ധ്യക്ഷത വഹിച്ചു.കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് നായർ മുഖ്യപ്രഭാഷണം നടത്തി.'റിവറി ഗ്ലോബൽ' കമ്പനി സി.ഇ.ഒ ടീന ജയിംസ്,രാജധാനി ഗ്രൂപ്പ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേറ്റ് ഡയറക്ടർ മേഘാ ബി. രമേശ്,കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ് ബാബു,ഡോ.മഹേഷ് കൃഷ്ണ,ഡോ.ബിജു ഭാസ്കരൻ എന്നിവർ പങ്കെടുത്തു. രാജധാനി ബിസിനസ് സ്കൂൾ എച്ച്.ഒ.ഡി ഡോ.പ്രിയ പ്രസാദ് സ്വാഗതവും ഡയറക്ടർ പ്രൊഫ.രജിത് കരുണാകരൻ നന്ദിയും പറഞ്ഞു.