ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമ്മൽ വി. ബെന്നി വിടപറഞ്ഞു.
നിർമ്മാതാവ് സഞ്ജയ് പടിയൂർ ആണ് നിർമ്മലിന്റെ വിയോ ഗവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചൻ, എന്റെ ദൂരം സിനിമയിലെ കേന്ദ്രകഥാപാത്രം നിർമ്മൽ ആയിരുന്നു. ഹൃദയാഘാതംമൂലം ഇന്ന് പുലർച്ചെയായിരുന്നു മരണം. പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. സഞ്ജയ് പടിയൂർ കുറിച്ചു.
കൊമേഡിയനായാണ് നിർമ്മൽ ബെന്നി കരിയർ ആരംഭിക്കുന്നത്. യൂട്യൂബ് വീഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.നവാഗർക്ക് സ്വാഗതം എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്ത് എത്തി. ആമേൻ, ദൂരം, ഉൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.