bhavana

തിരുവനന്തപുരം: സൂപ്പർ നാച്വറൽ, ഇൻവെസ്റ്രിഗേഷൻ ത്രില്ലറായ ഹണ്ടിൽ അഭിനയമികവിന്റെ പുതിയ മുദ്ര‌ പതിപ്പിച്ച് ഭാവന. ചിന്താമണി കൊലക്കേസിന് ശേഷം ഭാവന നായികയായെത്തുന്ന ഷാജി കൈലാസ് ചിത്രം സംവിധാന മൂല്യത്തിലും തിളക്കമുള്ളതാണ്. ഹൊറർ,​ സസ്‌പെൻസ് രംഗങ്ങളിൽ മേക്കിംഗ് മികവ് കൈയടി നേടുന്നു.

മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്ന കഥയിൽ ഡോ. കീർത്തിയെന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. ഫോറൻസിക് സർജൻ പോറ്രിയുടെ സഹായിയായി എത്തുന്ന ഡോ. കീർത്തി പോസ്റ്റുമോർട്ടത്തിൽ വിദഗ്ദ്ധയാണ്. തീരെ വിശ്വാസമില്ലാതിരുന്ന പാരാസൈക്കോളജിലേക്ക് കീർത്തി അപ്രതീക്ഷിതമായി എത്തിപ്പെടുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കായലിൽനിന്ന് ലഭിക്കുന്ന ഒരു മൃതദേഹം കഥയെ വഴിത്തിരിവിലെത്തിക്കുന്നു. പോസ്റ്റുമോർട്ടത്തിലൂടെ ലഭിക്കുന്ന തെളിവുകളും പാരാസൈക്കോളജിയും ഒരുമിച്ച് മുന്നേറുന്ന വഴികളിലൂടെ കീർത്തി കുറ്രവാളികളിലേക്ക് എത്തുന്നതാണ് കഥ.

രൺജി പണിക്കർ,അദിതി രവി,​ചന്ദുനാഥ്,അനുമോഹൻ,​അജ്‌മൽ അമീർ എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ​ഛായാഗ്രഹണം ജാക്‌സൺ ജോൺസൺ,​പശ്ചാത്തല സംഗീതം കൈലാഷ് മേനോൻ.