തിരുവനന്തപുരം: ഹോട്ടലുകളിലും തട്ടുകടകളിലും അടക്കമുള്ളയിടങ്ങളിൽ പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണ പരിശോധിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കണമെന്ന് ജില്ലാ ഉപഭോക്തൃ സമിതി വാർഷിക ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.പ്രസിഡന്റ് ജി.മുരളീധരൻ നായരുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഡി.വേണുഗോപാൽ,ട്രഷറർ കെ.മോഹനചന്ദ്രൻ നായർ,ഭാരവാഹികളായ എം.ജെറാൾഡ്,അഡ്വ.എസ്.രമേഷ് കുമാർ,എസ്.പീതാംബര പണിക്കർ എന്നിവർ പങ്കെടുത്തു.