തിരുവനന്തപുരം: ഫിൽക്ക ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അടൂർ ഗോപാലകൃഷ്ണൻ ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരം പ്രസ് ക്ലബിൽ 27ന് രാവിലെ 10ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായം,അനന്തരം,വിധേയൻ,മതിലുകൾ എന്നീ സിനിമകളും ദൃശ്യവ്യാകരണം - അടൂർ സിനിമകളിൽ എന്ന അഭിമുഖചിത്രവും പ്രദർശിപ്പിക്കും.അടൂർ ഗോപാലകൃഷ്ണൻ,നോവലിസ്റ്റും ചലച്ചിത്ര നിരൂപകനുമായ സാബു ശങ്കർ,പ്രിയദർശിനി ഫിലിം സൊസൈറ്രി പ്രസിഡന്റ് തോംസൺ ലോറൻസ്,ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ,ഫിൽക്ക പ്രസിഡന്റ് ഡോ.ബി.രാധാകൃഷ്ണൻ,പി.ആർ.ഒ ജസീന്ത മോറിസ്,നടി അർപ്പണ തുടങ്ങിയവർ പങ്കെടുക്കും. പ്രവേശനം സൗജന്യം.വിവരങ്ങൾക്ക് വെബ്സൈറ്റ്: www.filca.in.ഫോൺ: 8089036090.