തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്കായി എയർപോർട്ട് ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. അസോസിയേഷൻ സെക്രട്ടറി സി. ഗോപാലകൃഷ്ണൻ നായർ, ട്രഷറർ ഡി. രാമചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയവർക്കുള്ള പാരിതോഷികവും മൊമന്റോയും മന്ത്രി ശിവൻകുട്ടി വിതരണം ചെയ്തു.