ചിറയിൻകീഴ്: കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയായ 'വിളക്കി'ന്റെ 204-ാമത് പ്രതിമാസ പരിപാടി 25ന് വൈകിട്ട് 4.30 മുതൽ ശാർക്കര എസ്.സി.വി ബോയ്സ് ഹൈസ്കൂളിൽ നടക്കും.നാട്ടരങ്ങിൽ അഡ്വ.ആന്റണി മോഹൻ കഥ വായിക്കും.തുടർന്ന് പൊൻകുന്നം വർക്കിയുടെ മോഡൽ എന്ന കഥ ചർച്ച ചെയ്യും.മുഖ്യപ്രഭാഷണം അരുൺ ജ്യോതി,അനുബന്ധ പ്രഭാഷണം സുരേലാൽ.പി താല്പര്യമുള്ളവർക്ക് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാം.