തിരുവനന്തപുരം: പരസ്പര ബഹുമാനം കൈവിടാത്ത പാർലമെന്ററി ജനാധിപത്യമാവണം യൂത്ത് പാർലമെന്റുകൾ മുന്നോട്ടുവയ്ക്കേണ്ട മാതൃകയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ നടത്തിയ യൂത്ത് പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാർലമെന്ററികാര്യ സഹമന്ത്രിയായിരിക്കെയുള്ള അനുഭവങ്ങളും പാർലമെന്റ് നടപടിക്രമങ്ങളും യൂത്ത് പാർലമെന്റിൽ വി. മുരളീധരൻ വിശദീകരിച്ചു.