വെള്ളനാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയത്തിൽ ചർച്ച ഇന്ന്.അതേസമയം രഹസ്യ കേന്ദ്രത്തിൽ കഴിയുന്ന യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കില്ല.ചർച്ചയിലും തുടർന്നുള്ള വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കാൻ ഡി.സി.സി പ്രസിഡന്റ് കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പും നൽകിയിട്ടുണ്ട്.എൽ.ഡി.എഫിനും യു.ഡി.എഫിനും 8 വീതം തുല്യ അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഭരണസമിതിയിലെ പകുതി പേർ (50ശതമാനം) ഉണ്ടെങ്കിൽ ചർച്ച നടത്താം. ജില്ലയിൽ യു.ഡി.എഫ് ഭരിക്കുന്ന ഏക ബ്ലോക്ക് പഞ്ചായത്താണ് വെള്ളനാട്.