parimithikalude-naduvil

പള്ളിക്കൽ: സ്ഥലപരിമിതിയും കാലപ്പഴക്കവും നേരിടുന്ന പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തം. ഭിന്നശേഷി സൗഹൃദ ഓഫീസ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം പോലും നിലവിലെ കെട്ടിടത്തിലില്ല.

1980ൽ മടവൂർ പഞ്ചായത്ത് വിഭജിച്ചാണ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പ്രധാന കവലയിൽ പൊതുചന്തയോടു ചേർന്ന് പഞ്ചായത്ത് അധീനതയിലുള്ള കടമുറികൾക്കു മുകളിൽ ഒന്നാംനില നിർമ്മിച്ച് ഓഫീസ് പ്രവർത്തനം തുടങ്ങുകയായിരുന്നു.സ്ഥലപരിമിതി മനസിലാക്കിയ അന്നത്തെ ഭരണസമിതി, അടുത്തുണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡ് റൂം പൊളിച്ച് പഴയ കെട്ടിടത്തോടു ചേർന്ന് മറ്റൊന്നുകൂടി നിർമ്മിച്ചു. താഴത്തെ നിലയിൽ സ്വകാര്യ കച്ചവട സ്ഥാപനങ്ങളും പ്രവർത്തിച്ചു. എന്നാൽ ഇപ്പോൾ ഇടുങ്ങിയ കെട്ടിടത്തിന്റെ സ്ഥലപരിമിധി ഓഫീസ് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.