തിരുവനന്തപുരം: റവന്യു ജില്ല ടി.ടി.ഐ കലോത്സവത്തിൽ ഗവ. ടി.ടി.ഐ നെയ്യാറ്റിൻകരയും പി.പി.ടി.ടി.ഐ കലോത്സവത്തിൽ ഗവ. പി.പി.ടി.ടി.ഐ കോട്ടൺഹില്ലും ഓവറോൾ ചാമ്പ്യന്മാരായി.
ടി.ടി.ഐ കലോത്സവത്തിൽ ഗവ. ടി.ടി.ഐ നെയ്യാറ്റിൻകര 96 പോയിന്റ് സ്വന്തമാക്കി. പുഷ്പഗീത് ടി.ടി.ഐ എലിമല 86 പോയിന്റോടെ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
പി.പി.ടി.ടി.ഐ കലോത്സവത്തിൽ ഗവ. പി.പി.ടി.ടി.ഐ കോട്ടൺഹിൽ 104 പോയിന്റോടെയാണ് ഓവറോൾ ചാമ്പ്യന്മാരായത്. ആറ്റിങ്ങൽ ജയഭാരത് പി.പി.ടി.ടി.ഐ 96പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി.
സമാപന സമ്മേളനം സംവിധായകൻ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.സിറാജ് അദ്ധ്യക്ഷനായി. എം.അനിൽകുമാർ, അൻസർ ചിതറ, ഇ. ലോർദ്ദോൽ, ഡി.ഡി.ഇ ഇൻചാർജ് ആർ.ഷീജ, ഡി.ആർ.ഹാന്റ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആർ.എസ്.സുനിൽകുമാർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.