തിരുവനന്തപുരം: സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി അഡോപ്ട് എ സ്‌കൂൾ എന്ന പദ്ധതിയിലുൾപ്പെടുത്തി ഡിജിറ്റൽ ട്രാൻസ്‌ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി കാര്യവട്ടം യു.പി സ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് പ്രവർത്തനയോഗ്യമാക്കി. ലാബിലെ വൈദ്യുതി വിതരണവും സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനൊപ്പം, ആവശ്യമായ ലാബ് ഉപകരണങ്ങളും കമ്പനി സംഭാവന ചെയ്തു.ചടങ്ങിൽ യു.എസ്.ടി ഉദ്യോഗസ്ഥരായ സജിത മോഹൻ കുമാർ,ഷെയ്ൻ ജൂഡ് കോസ്‌മിയ,ജയേഷ് ജനാർദ്ദനൻ, കെ.റോഷ്‌നിദാസ്,​ സാന്ദ്ര ജീവ,രേണുക മണികണ്ഠൻ എന്നിവർ പങ്കെടുത്തു. കാര്യവട്ടം യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണൻകുട്ടി മടവൂർ,പി.ടി.എ എക്‌സിക്യുട്ടീവ് അംഗങ്ങളായ ശ്യാംകുമാർ, ലക്ഷ്മി സജീവ്; എം.പി.ടി.എ പ്രസിഡന്റ് അനില ആൽവിൻ,​അദ്ധ്യാപകരായ ഫസ്‌ന സലാം,കാർത്തിക,ഷീജ,അക്ഷയ് കമൽ തുടങ്ങിയവരും സന്നിഹിതരായി.