നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് ആനാട്, മൂഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 27ന് പഞ്ചായത്തോഫിസ് ഉപരോധിക്കും.സമരത്തിന് മുന്നോടിയായി വാർഡ് തലത്തിൽ കുറ്റവിചാരണ യാത്ര സംഘടിപ്പിച്ചു.ഇരിഞ്ചത്ത് നിന്നു ആരംഭിച്ച ജാഥ ഡി.സി.സി ജനറൽ സെക്രട്ടറി തേക്കട അനിൽകുമാർ ഉദ്ഘാടനം ചെയ്തു.മൂഴി മണ്ഡലം പ്രസിഡന്റ് വേട്ടമ്പള്ളി സനൽ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സെയ്തലി കായ്പ്പാടി,ന്യൂനപക്ഷ സെൽ സംസ്ഥാന കൺവീനർ എസ്.മുജീബ്,ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീർ,ഡി.സി.സി മെമ്പർ കെ.ശേഖരൻ,ബ്ലോക്ക് ഭാരവാഹികളായ നെട്ടറക്കോണം ഗോപാലകൃഷൺ, ആർ.അജയകുമാർ,വേങ്കവിള സുരേഷ്,കല്ലിയോട് ഭുവനേന്ദ്രൻ,മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.എൻ.ഷീല, മൂഴി മണ്ഡലം പ്രസിഡന്റ് ഷെമി,മണ്ഡലം ഭാരവാഹികളായ വേങ്കവിള ജയകുമാർ,വേട്ടമ്പള്ളി അനിൽ, പത്മിനി അമ്മ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.ജാഥ വൈകിട്ട് മൂഴി ജംഗ്ഷനിൽ സമാപിച്ചു.