കണിയാപുരം: കേരള കൗമുദി ബോധപൗർണമി ക്ലബ്,സംസ്ഥാന ലഹരി വർജ്ജന സമിതി,റോട്ടറി ക്ലബ് ഒഫ് ട്രാവൻകൂർ,ജനമൈത്രി പൊലീസ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ കണിയാപുരം മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വർജ്ജന സമിതി സംസ്ഥാന സെക്രട്ടറി റസ്സൽ സബർമതി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ അഞ്ജന സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഷംല അദ്ധ്യക്ഷയായി.എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ ബൈജു രംഗനാഥൻ നിർവഹിച്ചു. കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല എസ്.ഡി ബോധപൗർണമി സന്ദേശം നൽകി.സ്കൂൾ മാനേജ്മെന്റ് പ്രതിനിധി അലി ഷിയാസ്,ക്ലബ് സെക്രട്ടറി റൊട്ടേറിയൻ മനീഷ് എം.ജെ,റൊട്ടോറിയൻ പി.എ.ജി ഷാജി ശ്രീധരൻ, റൊട്ടോറിയൻ ശിവപ്രസാദ്,റൊട്ടോറിയൻ ശിവകുമാർ,റൊട്ടോറിയൻ വിബു, ഹെഡ്മിസ്ട്രസ് ഷജിത തുടങ്ങിയവർ സംസാരിച്ചു. ജനമൈത്രി പൊലീസ് അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ നാടകവും നടന്നു. എന്റെ കൗമുദി പദ്ധതിക്കായി പത്രം സ്പോൺസർ ചെയ്തത് റോട്ടറി ക്ലബ് ഒഫ് ട്രാവൻകൂറാണ്.