തിരുവനന്തപുരം: ടെക്നോപാർക്കിലെ സൺടെക് കമ്പനിയുടെ സ്നേഹ എന്ന സംഘടന,നിഷ്,കേഡർ,അക്ഷരനാദം,ജ്യോതിർഗമയ,എ.കെ.ഡബ്ല്യു.ആർ.എഫ്, ജഗതി ജി.വി.എച്ച്.എസ്.എസ് ഫോർ ഡെഫ് എന്നിവർ ചേർന്ന് നാളെ ഇൻക്ലൂസീവ് വാക്കത്തോൺ സംഘടിപ്പിക്കും.ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കുന്നതാണ് ലക്ഷ്യം. രാവിലെ 7 മുതൽ 9 വരെ കവടിയാർ ജംഗ്ഷനിൽ നിന്ന് കനകക്കുന്ന് വരെ നടക്കുന്ന വാക്കത്തോണിൽ ഭിന്നശേഷിക്കാരും ഓട്ടിസം ബാധിതരും ഉൾപ്പെടെ പങ്കെടുക്കും.