തിരുവനന്തപുരം: ആദ്യ പോക്‌സോ കോടതിയിലെ പ്രോസിക്യൂട്ടറും അഭിഭാഷക രംഗത്ത് 38 വർഷത്തെ പരിചയവമുള്ള അഡ്വ.കോവളം സി.സുരേഷ് ചന്ദ്രകുമാർ എഡിറ്റ് ചെയ്ത ക്വിക്ക് റെഫറൻസർ ഡൈജസ്റ്റ് ഓൺ പോക്‌സോ ആക്ട് എന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷൻ ഇന്ന് പ്രകാശനം ചെയ്യും.ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ബാർ അസോസിയേഷൻ ഹാളിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കീം പ്രകാശനം നിർവഹിച്ചും.അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും. ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണൻ മുഖ്യാതിഥിയാവും.ബാർ കൗൺസിൽ ഒഫ് കേരള ട്രഷറർ അഡ്വ.പി.സന്തോഷ് കുമാർ,ബാർ കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ആനയറ ഷാജി,ബാർ കൗൺസിൽ അംഗങ്ങളായ അഡ്വ.നാഗാരാജ് നാരായണൻ,പള്ളിച്ചൽ എസ്.കെ.പ്രമോദ്, നെയ്യാറ്റിൻകര ബാർ അസോസിയേഷൻ പ്രസിഡന്റ് പി.സി.പ്രതാപ്, ട്രിവാൻഡ്രം ബാർ അസോസിയേഷൻ ട്രഷറർ അഡ്വ.രഞ്ജിത്ത് ആർ.നായർ എന്നിവർ പങ്കെടുക്കും.