കഴക്കൂട്ടം: പള്ളിപ്പുറത്തുകാവ് ശ്രീനാഗരാജ നാഗയക്ഷിയമ്മ ക്ഷേത്രത്തിൽ ദർശനവും വിളിച്ചു ചൊല്ലി പ്രാർത്ഥനയും രാഹു - കേതു ദോഷപരിഹാരപൂജയും നാളെ നടക്കും.രാവിലെ 8മുതൽ പാൽപ്പായസപ്പൊങ്കാലയും ചരടുജപ പൂജയും ആരംഭിക്കും.രാവിലെ 7.45ന് ദീപാരാധനയ്ക്ക് ശേഷം സർപ്പബലി മണ്ഡപത്തിൽ പരിഹാര പൂജകൾ,വിളിച്ചു ചൊല്ലി പ്രാർത്ഥന,മംഗല്യപൂജ,സന്താന സൗഭാഗ്യ പൂജ,ചരട് ജപപൂജ,ധന്വന്തരീപൂജ എന്നിവ നടക്കും.11.30ന് ദീപാരാധന തുടർന്ന് കഞ്ഞി പ്രസാദ വിതരണം.കുന്തിരിക്കുളം വി.ശ്രീധരൻ നമ്പൂതിരി,ശ്രീജിത് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.