alli

തിരുവനന്തപുരം: ഇന്ത്യയിലെ 3 ഡി കാത്ത്‌ലാബ് എസ്.പി മെഡിഫോർട്ടിൽ പ്രവർത്തനം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസോടുകൂടിയ ഫ്രാൻസ് നിർമ്മിതമായ വിപ്രോ ആലിയ സിസ്റ്റമാണിത്. ഹൃദയത്തിലും രക്തകുഴലുകളിലുമുള്ള തകരാറുകൾ കണ്ടുപിടിച്ച് ചുരുങ്ങിയ സമയത്തിൽ കുറഞ്ഞ റേഡിയേഷനിലൂടെയും കൃത്യതയോടും സുരക്ഷിതമായും ആൻജിയോപ്ളാസ്റ്റികൾ നടത്താൻ പറ്റുമെന്നതാണ് ഇതിന്റെ പ്രത്യേകത. കാർഡിയാക് കത്തീറ്റ റൈസേഷൻ, കൊറോണറി ആൻജിയോപ്ളാസ്റ്റി, പേസ്‌മേക്കർ ഇസ്ളാന്റേഷൻ, ത്രോംബക്ടമി, ബലൂൺ അയോട്ടിക് വാൾവോടോമി തുടങ്ങി നിരവധി പ്രൊസീജിയറുകൾ 3 ഡി കാത്‌ലാബ് ഉപയോഗിച്ച് നടത്താൻ കഴിയും. അമിത രക്തസ്രാവം, അന്യുറിസം മുതലായ ന്യൂറോസംബന്ധമായ തകരാറുകൾ ശാസ്ത്രക്രിയ കൂടാതെ സെറിബ്രൽ കോയിലിംഗ് വഴിപൂർണമായും സുഖപ്പെടുത്താം. കാർഡിയോളജിയിലും ന്യൂറോളജിയിലും മാത്രമല്ല വാസ്‌ക്കുലാർ പ്രൊസിജിയറുകൾക്കും 3 ഡി കാത്‌ലാബ് ഏറെ സഹായകമാണ്. സാധാരണ ചെയ്യാറുള്ള ആൻജിയോ ഇന്റർവെൻഷൻ പ്രൊസീജിയറുകളുടെ അതേ നിരക്കിൽ സാധാരണ ജനങ്ങൾക്കുകൂടി പ്രാപ്യമാകുന്ന രീതിയിൽ തന്നെയാണ് ഈ അത്യാധുനിക സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.