supp

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ കൈത്തറി ഉത്പന്നങ്ങൾക്ക് 22 മുതൽ സെപ്തംബർ 14 വരെ 20 ശതമാനം റിബേറ്റ് പ്രഖ്യാപിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ ഹാന്റക്സിന്റെ ഊറ്റുകുഴിയിലുള്ള കൈത്തറി ഭവൻ ഷോറൂമിൽ ഉദ്ഘാടനം ചെയ്തു. 23 ദിവസത്തേക്ക് കൈത്തറി തുണിത്തരങ്ങൾക്ക് 20 ശതമാനം റിബേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹാന്റക്സ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി.വി.രവീന്ദ്രൻ,കമ്മിറ്റി അംഗം എം.എം.ബഷീർ,കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടറും ഹാന്റക്സിന്റെ മാനേജിംഗ് ഡയറക്ടറുമായ കെ.എസ്.അനിൽകുമാർ,മാർക്കറ്റിംഗ് മാനേജർ എസ്.ഹരിലാൽ എന്നിവർ പങ്കെടുത്തു.

ഹാന്റക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ വിപുലമായ വസ്ത്ര ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. കേരള സാരികൾ,സെറ്റ്മുണ്ട്,മുണ്ട്,ഷർട്ടുകൾ,ബെഡ് ഷീറ്റുകൾ,കണ്ണൂർ ഫർണിഷിംഗ് കുട്ടികളുടെ ഉത്പന്നങ്ങൾ തുടങ്ങിയവ ഷോറൂമുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.