1

തിരുവനന്തപുരം: കോൺഗ്രസ് വലിയവിള മണ്ഡലം ഓഫീസായ ഉമ്മൻ‌ചാണ്ടി സെന്ററിന്റ ഉദ്ഘാടനം മറിയാമ്മ ഉമ്മൻചാണ്ടി നിർവഹിച്ചു.പ്ളസ്ടു,​എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഉമ്മൻ‌ചാണ്ടി പുരസ്കാരവും ക്യാഷ് അവാർഡും പഠന മികവുള്ള സ്കൂൾ വിദ്യാർത്ഥിക്ക് ലീഡർ ശ്രീ സ്‌കോളർഷപ്പും മറിയാമ്മ ഉമ്മൻ‌ചാണ്ടി വിതരണം ചെയ്തു.പി.ടി.തോമസ് ലൈബ്രറി ആൻഡ് റീഡിംഗ് കേന്ദ്രം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.ഇതര പാർട്ടികളിൽ നിന്നുമുള്ളവർക്ക് കോൺഗ്രസ് മെമ്പർഷിപ്പ് വട്ടിയൂർക്കാവ് ബ്ലോക്ക് പ്രസിഡന്റ് വെള്ളൈക്കടവ് വേണുകുമാർ നൽകി.
കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു, ഡി.സി.സി ജനറൽ സെക്രട്ടറി വാഴോട്ടുകോണം ചന്ദ്രശേഖരൻ,നേതാക്കൾ ആർ.രാജൻകുരുക്കൾ,വി.മോഹൻതമ്പി,വേട്ടമുക്ക് മധു,കരകുളം ശശി,ആർ.നാരായണൻ തമ്പി,ആർ.ബിന്ദു,കെ.ആർ.ജി.ഉണ്ണിത്താൻ,പുതുമന കെ.വിജയകുമാർ,ശൈലൻ തിമോത്തിയോസ് എന്നിവർ പങ്കെടുത്തു.