വിതുര: ഓണക്കാലം അടുക്കുന്നതോടെ ഗ്രാമങ്ങളിൽ പഴവർഗങ്ങളുടെ വിലയും ഏറുന്നു. ഓരോ ആഴ്ചകഴിയുംതോറും വില മേൽപ്പോട്ടുതന്നെ. സാധാരണ ഓണം പ്രമാണിച്ച് വിലയേറാറുണ്ടെങ്കിലും ഇത്തരത്തിൽ ഇതാദ്യമായാണ് മാസങ്ങൾക്കു മുമ്പുതന്നെ വില കടുക്കുന്നത്. നാടൻപഴങ്ങൾ കിട്ടാനുമില്ലാതായി. പറയുന്ന വിലകൊടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറികൾ വിലകൊടുത്തുവാങ്ങുന്ന മലയാളികൾക്ക് ഇക്കുറി പൊള്ളുന്ന വിലയിൽ പഴവർഗങ്ങളും വാങ്ങേണ്ട അവസ്ഥയാണ്.
വെള്ളത്തിലായ സ്വപ്നം
പൊള്ളുന്ന ചൂടും പെരുമഴയും വെള്ളപ്പൊക്കവും എല്ലാം വാഴകർഷകരുടെ ഇക്കൊല്ലത്തെ ഓണസ്വപ്നം വെള്ളത്തിലാക്കി. തമിഴ്നാടിന്റെ അവസ്ഥയും വിഭിന്നമല്ല. അതുകൊണ്ടുതന്നെ കേരളത്തിൽ മുൻവർഷങ്ങളെക്കാൾ വാഴക്കുലകൾക്കും വിലയേറും. ഓണം പ്രമാണിച്ച് ഏത്തവാഴകൾക്കാണ് വില. ചിപ്സുകൾക്കും വിലകൂടി.
വിലനിലവാരം
ഏത്തൻ----100--120
രസകദളി---100---110
പൂവൻ--80--90
കപ്പ--90---100
പാളയംകോടൻ--50--60
റോബസ്റ്റ്--50--60
-------------------------
ആപ്പിൾ--180--220
ഒാറഞ്ച്--120--130
മുന്തിരി--150--160
മുസമ്പി---130--150
മാതളം--200-220
തണ്ണിമത്തൻ--20-40