photo

നെയ്യാറ്റിൻകര: മണലൂർ പനയറത്തല കണ്ടൽ റോ‌ഡ് തകർന്ന് തരിപ്പണമായിട്ടും നവീകരിക്കാൻ നടപടിയില്ല. കണ്ടൽഭാഗത്തും സമീപ പ്രദേങ്ങളിലുമായി ടാർ പൊട്ടിപ്പൊളിഞ്ഞ് മെറ്റലുകൾ ഇളകിയ അവസ്ഥയിലാണ്. മഴക്കാലത്ത് ഈ കുഴികളിൽ വെള്ളം കെട്ടുന്നതിനാൽ ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിന്റെ ഇരുവശവും കണ്ടൽ പ്രദേശങ്ങളായതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണിവിടെ. തെരുവ് വിളക്കുകളുണ്ടെങ്കിലും അവയൊന്നും പ്രകാശിക്കാറില്ല. ഊരൂട്ടുകാല, കൊടങ്ങാവിള, മണലുവിള പ്രദേശത്തെ ആളുകൾക്ക് നെയ്യാറ്റിൻകരയിലെത്താൻ എളുപ്പമാർഗമാണ് ഈ റോഡ്.

റോഡ് നിർമ്മിച്ചത്............2007ൽ
ടാറിംഗ് ചെയ്തത്........2012

ആക്ഷേപത്തിൽ

വർഷങ്ങളേറെയായിട്ടും റോഡിന്റെ അറ്റകുറ്രപ്പണിക്ക് അധിക‌ൃതർ തയ്യാറായിട്ടില്ല. സി.പി.എം വാർഡ് ഭരിക്കുമ്പോഴാണ് മണലൂർ പനയറത്തല കണ്ടൽ റോ‌ഡ് നിർമ്മാണം പൂർത്തിയാക്കിയത്. ഇപ്പോൾ ബി.ജെ.പിയാണ് ഭരിക്കുന്നത്. രാഷ്ട്രീയ വേർതിരിവുണ്ടാക്കി വികസനം അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുന്നതായാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആക്ഷേപം.

വിദ്യാർത്ഥികളും ബുദ്ധിമുട്ടിൽ

നെയ്യാറ്രിൻകര, ഊരൂട്ടുകാല, കൊടങ്ങാവിള ഭാഗങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ നെയ്യാറ്റിൻകര ടൗണിലെത്താൻ ഉപയോഗിച്ചിരുന്ന റോഡാണിത്. പലരും ടൗണിലെത്തി ഊരൂട്ടുകാലവഴിയാണ് നെയ്യാറ്രിൻകരയിലും കൊടങ്ങാവിള ഭാഗങ്ങളിലേക്കും പോകുന്നത്. നെയ്യാറ്റിൻകര ടൗൺ എൽ.പി.എസ്, ബോയ്സ്, ഗേൾസ് എന്നീ സ്കൂളുകളിലെ വിദ്യാ‌ർത്ഥികളാണ് ഇതുവഴി പോകുന്നത്. സ്കൂൾ ബസില്ലാത്തതിനാൽ ഇതുവഴിയെത്താൻ ബുദ്ധിമുട്ടാണ്.

അവഗണനയിൽ

8മീറ്റർ നീളമുള്ള റോഡാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്. തെരുവുനായ്ക്കളുടെ ശല്യംകാരണം സ്കൂൾ കുട്ടികൾക്കോ നാട്ടുകാർക്കോ ഇതുവഴി പോകാനാകാത്ത അവസ്ഥയാണ്. നാട്ടുകാരുടെ ശ്രമഫലമായി പണിത റോഡ് 2009ൽ നഗരസഭ ഏറ്റെടുക്കുകയായിരുന്നു. ഒരു കലോമീറ്ററോളം 5,00,000രൂപ ചെലവാക്കിയായിരുന്നു നിർമ്മാണം.

2008ൽ ഇറഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെയാണ് മരുത്തൂർ തോട്ടിൽ പാലം നിർമ്മിക്കുന്നത്. ടാറിംഗ് ചെയ്തശേഷം ഇതുവരെ റീടാറിംഗ് നടന്നിട്ടില്ല. കാട്നിറഞ്ഞു കിടക്കുന്നത് വെട്ടിത്തെളിക്കാൻ പോലും നഗരസഭ തയ്യാറാകുന്നില്ല.

കെ.ആൻസലൻ എം.എൽ.എയോട് ഈറോഡിന്റെ ശോചനീയാവസ്ഥ അറിയിച്ചിട്ടുണ്ട്

സുമ,നഗരസഭാ കൗൺസിലർ