തിരുവനന്തപുരം:ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി ജീവകാരുണ്യ സമിതിയുടെ ജീവകാരുണ്യ ദിനാചരണം ഇന്ന് വൈകിട്ട് 3ന് ആറ്റുകാൽ ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും.സമിതി ചെയർമാൻ പ്രവീൺ ശർമ്മ അദ്ധ്യക്ഷത വഹിക്കും.മന്ത്രി വി.ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. ആറ്റുകാൽ ക്ഷേത്രം മുൻ ചെയർമാൻ കെ.പി.രാമചന്ദ്രൻനായരെ ആദരിക്കും.മുൻ മന്ത്രി വി.എസ്. ശിവകുമാർ, ഡോ. എ.എം.ഉണ്ണികൃഷ്ണൻ, വട്ടിയൂർക്കാവ് രവി,തളിയിൽ രാജശേഖരൻ നായർ,എസ്.ആർ.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും.സമിതി ജനറൽ സെക്രട്ടറി മണക്കാട് ബാബുരാജ് സ്വാഗതവും ട്രഷറർ ചന്ദ്രൻ നായർ കാലടി നന്ദിയും പറയും.