നെടുമങ്ങാട് : 'നേടാം നമുക്ക് മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ വീഡിയോ പുറത്തിറക്കി നെടുമങ്ങാട് ഗവന്മെന്റ് യു.പി.സ്‌കൂളിലെ വിദ്യാർത്ഥികൾ.നഗരസഭയുടെ ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്ന ഗ്രീൻ വേംസിന്റെ സഹകരണത്തോടെയാണ് സ്‌കൂൾ വീഡിയോ പുറത്തിറക്കിയത്.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്തകുമാരി വീഡിയോ സ്ക്രീനിംഗ് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷൈജ അദ്ധ്യക്ഷത വഹിച്ചു.കാളിദാസ് എം.എം ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.