നെടുമങ്ങാട് : കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശികയും മറ്റാനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കെട്ടിട നിർമ്മാണ മസ്ദൂർ സംഘം നെടുമങ്ങാട് താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി.ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എസ്.ജയശങ്കർ,ബി.എം.എസ് മേഖലാ സെക്രട്ടറി മുല്ലശേരി ദേവകുമാർ, പ്രസിഡന്റ് അജികുമാർ,ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.