manju-warrier

മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ഫൂട്ടേജ് കണ്ടു പരിചയമില്ലാത്ത കാഴ്ചാനുഭവം പ്രേക്ഷകർക്ക് നൽകുന്നു. ഫൗണ്ട് ഫൂട്ടേജ് ജോണറിലുള്ളതാണ് സിനിമ.

സെക്ഷ്വൽ കമന്റുകൾ കൂടുതൽ ഉള്ളതിനാൽ എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം എത്തുന്നത്. ഒരൊറ്റ ഡയലോഗ് പോലുമില്ലാതെ കൈക്കരുത്തും അസാമാന്യമായ മെയ്‌വഴക്കവുമുള്ള സ്‌ത്രീയായി മഞ്ജുവാര്യർ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു.പ്രശസ്ത ചിത്രസംയോജകൻ സൈജു ശ്രീധരനാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ കഥാപാത്രത്തിന് ഡയലോഗില്ലെന്ന് കഴിഞ്ഞ ഒക് ടോബറിൽ കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു . യൂട്യൂബർ ദമ്പതിമാരായി എത്തിയ വിശാഖ് നായരും ഗായത്രി അശോകും ആക്‌ഷൻ സീക്വൻസുകളുടെ വെല്ലുവിളികൾ നിറഞ്ഞ സീനുകൾ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

.