തിരുവനന്തപുരം: കേരളത്തിൽ ചട്ടമ്പിസ്വാമിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മുൻ എം.പി കെ.മുരളീധരൻ. ശ്രീവിദ്യാധിരാജ മിഷന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബിൽ നടന്ന ചട്ടമ്പിസ്വാമികളുടെ 171ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉയർന്ന സമുദായത്തിൽ ജനിച്ചിട്ടും മറ്റ് സമുദായങ്ങളിലെയും സ്വന്തം സമുദായത്തിലെ അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്തിയ വിപ്ളവകാരിയായിരുന്നു ചട്ടമ്പിസ്വാമികളെന്ന് കെ.മുരളീധരൻ പറഞ്ഞു. ശ്രീ വിദ്യാധിരാജ മിഷൻ ചെയർമാൻ ആർ.സി.മധു അദ്ധ്യക്ഷനായിരുന്നു. മുൻ മേയർ കെ.ചന്ദ്രിക,ചിത്രാലയം ഹരികുമാർ,കെ.പി.ശ്രീകുമാർ,ട്രിഡാ ചെയർമാൻ കെ.സി.വിക്രമൻ, കടക്കുളം രാധാകൃഷ്ണൻ നായർ, കിടങ്ങൂർ സുധീർ, ബിജു എസ്.നായർ,ഡോ.കുസുമ കുമാരി,ടി.രാധാകൃഷ്ണൻ,ഗോപകുമാർ,വെങ്ങാനൂർ അനിൽ എന്നിവർ പങ്കെടുത്തു. 2024ലെ വിദ്യാധിരാജ പുരസ്കാരം പ്രൊഫ.ഓമനകുട്ടിക്ക് കെ.മുരളീധരൻ സമ്മാനിച്ചു.