nayanthara

ഭർത്താവ് വിഘ്‌നേഷ് ശിവനും മക്കളായ ഉയിർ, ഉലകം എന്നിവരോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് നയൻതാര. അഭിനയത്തിനൊപ്പം മദർഹുഡും ആഘോഷിക്കുകയാണ് നയൻതാര. കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമത്തിൽ നയൻതാര പങ്കുവയ്ക്കാറുണ്ട്. കരിയറിനൊപ്പം പാരന്റിംഗിനും തുല്യ പ്രാധാന്യം നയൻതാര നൽകുന്നുവെന്ന് ചിത്രങ്ങൾ ഒാർമ്മപ്പെടുത്തുന്നു. വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും മാതാപിതാക്കളായത്. ഉയിരിന്റെ യഥാർത്ഥ പേര് രുദ്രോനിൽ എൻ. ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എൻ. ശിവ എന്നുമാണ്.ഇതിൽ "എൻ ' എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്. കഴിഞ്ഞ ഒക്ടോബർ 9നാണ് നയൻതാരക്കും വിഘ് നേഷ് ശിവനും ഇരട്ടക്കുട്ടികൾ പിറന്നത്.