chakko

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന അന്യഗ്രഹജീവികൾ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. സജിൻഗോപു, രാജേഷ് മാധവൻ എന്നിവരും താരനിരയിലുണ്ടാകും. ഹ്യുമർ ഗണത്തിൽപ്പെടുന്ന ചിത്രം എന്നാണ് സൂചന.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ചിത്രത്തിലേക്ക് അഭിനയപാടവമുള്ള കെമിസ്ട്രി ടീച്ചറെ ആവശ്യമുണ്ട് എന്ന കുറിപ്പിൽ കാസ്റ്റിംഗ് കാൾ ക്ഷണിച്ചു. ഗ്ളൂക്കോസിന്റെ രാസനാമം പറയാൻ കഴിയുന്നവർക്ക് മുൻഗണനയുണ്ട് എന്നും കുറിച്ചിട്ടുണ്ട്.

ഇത് മൂന്നാം തവണയാണ് കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഒരുമിക്കുന്നത്. ന്നാ, താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബൻ 2022 ലെ ജൂറിയുടെ പ്രത്യേക പരാമർശം നേടുകയും ചെയ്തു.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു.അതേസമയം അമൽനീരദ് സംവിധാനം ചെയ്യുന്ന ബോഗയ് ൻ വില്ല ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം.ഫഹദ് ഫാസിൽ,​ ജ്യോതി‌ർമയി,​ ഷറഫുദ്ദീൻ,​സ്രിന്ധ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒക്ടോബർ 10ന് റിലീസ് ചെയ്യും. നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഒാഫീസറാണ് ബോഗയ് ൻ വില്ലക്കുശേഷം റിലീസ് ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. പ്രിയ മണിയാണ് നായിക.