തിരുവനന്തപുരം: പൂഴ്ത്തിവച്ചും ചിറകരിഞ്ഞും പൂർണ്ണത നഷ്ടപ്പെടുത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ സത്വരമായി നടപ്പിലാക്കണമെന്ന് ഐക്യ മഹിളാസംഘം സംസ്ഥാന കമ്മിറ്റി. തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇരകൾക്ക് നീതി നടപ്പാക്കാതിരുന്നാൽ സംസ്ഥാന സർക്കാരിനെതിരെ സമരം നടത്താൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സി. രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി മുംതാസ്,ആർ.എസ്.പി ദേശീയ സമിതി അംഗം കെ. സിസിലി,അമ്മിണി വർഗ്ഗീസ്,ജയലക്ഷ്മി,ഗ്രേസ് മെർലിൻ തുടങ്ങിയവർ സംസാരിച്ചു.