തിരുവനന്തപുരം: വിരമിച്ച ബാങ്ക് എക്സിക്യുട്ടീവുകളുടെ സംഘടനയായ ഓർബിറ്റിന്റെ രജതജൂബിലി ആഘോഷം 29ന് നടക്കും.വഴുതക്കാട് ഫ്രീമേസൺസ് ഹാളിൽ വൈകിട്ട് 6.30ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.സംഘടനാ പ്രസിഡന്റ് എം.ദേവി പ്രസാദ് അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ വൃദ്ധസദനങ്ങൾക്കും അനാഥാലയങ്ങൾക്കും ആവശ്യവസ്തുക്കളും പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും വിതരണം ചെയ്യുമെന്ന് സംഘടനാ പ്രസിഡന്റ് എം.ദേവി പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.