തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിന് താഴെ പ്രായമുള്ള വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യാൻ ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന വനിതാ ശിശു വികസന വകുപ്പിന്റെ സഹായഹസ്തം പദ്ധതിയിൽ ഒക്ടോബർ 1വരെ അപേക്ഷിക്കാം.www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.സംരംഭം ഒറ്റയ്‌ക്കോ ഗ്രൂപ്പായോ ആരംഭിക്കാം.ഗുണഭോക്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം.18 വയസിൽ താഴെയുള്ള കുട്ടികളുള്ള വിധവകൾ,ഭിന്നശേഷിക്കാരായ മക്കളുള്ളവർ, പെൺകുട്ടികൾ മാത്രമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും.