fgv

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പോക്‌സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക പി.ഇ.ഉഷ ആഭ്യന്തരവകുപ്പിന് പരാതി നൽകി. റിപ്പോർട്ടിലെ 41ാം പേജിലെ 82ാം ഖണ്ഡിക ചൂണ്ടിക്കാട്ടിയാണ് പരാതിയെന്ന് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. 82ാം ഖണ്ഡികയുടെ തുടക്കത്തിൽ തന്നെ പെൺകുട്ടികൾ/സ്ത്രീകൾ എന്ന് കമ്മിറ്റി തന്നെ പ്രത്യേകം വേർതിരിച്ചു പറഞ്ഞിട്ടുണ്ടെന്നും ഇതാണ് പോക്‌സോ സംബന്ധിച്ച് പരാതി നൽകാൻ കാരണമെന്നും പി.ഇ.ഉഷ പറഞ്ഞു.