ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം ട്രെയിലർ പുറത്തിറങ്ങി. ഒാണത്തിന് വിഷ്വൽ ട്രീറ്റ് പ്രേക്ഷകന് സമ്മാനിക്കുമെന്ന് ഉറപ്പ് നൽകുന്ന അജയന്റെ രണ്ടാംമോഷണം നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്നു. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കൃതിഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാള സിനിമയാണ്. 3 ഡിയിലും 2 ഡിയിലും റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സുജിത് നമ്പ്യാരാണ് തിരക്കഥ. ഛായാഗ്രഹണം ജോമോൻ ടി. ജോൺ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. തമിഴിൽ കന തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം.