തിരുവനന്തപുരം: വയനാട് പ്രകൃതി ദുരന്തത്തെ തുടർന്ന് ‌മാറ്റിവച്ച മൈഹോം കേരള സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം 30 മുതൽ സെപ്തംബർ 6വരെ നടക്കും.ഉള്ളൂർ ഇളങ്കാവിൽ ഓഡിറ്റോറിയത്തിൽ 30ന് വൈകിട്ട്‌ 6ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംവിധായകൻ രാജസേനൻ അവാർഡ് വിതരണം ചെയ്യും.കാഥികൻ അയിലം ഉണ്ണികൃഷ്ണൻ,ഡി.പ്രേംരാജ്,ഡോ.സന്തോഷ് നായർ,ഡോ.ഷാജി പ്രഭാകരൻ,അജി എസ്.ആർ.എം,കൗൺസിലർ ഡി.ആർ.അനിൽ,അലുവിള അജിത്ത്,എസ്.അനിൽകുമാർ,പോങ്ങുംമൂട് വിക്രമൻ,വിജയൻ കൈലാസ് തുടങ്ങിയവർ പങ്കെടുക്കും.ഫോൺ: 9947798858,7012999851.