കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ രണ്ടുദിവസത്തെ ചിത്രീകരണം ഇടുക്കിയിൽ നടക്കും. സൂര്യ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇടുക്കിയിൽ ചിത്രീകരിക്കുക. അടുത്ത ദിവസം സൂര്യയും സംഘവും എത്തിച്ചേരും.സൂര്യ 44 എന്ന് താത്കാലികമായി പേരിട്ട
സിനിമയുടെ മൂന്നാം ഷെഡ്യൂളാണ് ഇപ്പോൾ നടക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ ആണ് നായിക. സൂര്യയുടെയും ജ്യോതികയുടെയും 2 ഡി എന്റർടെയ്ൻമെന്റും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് നിർമ്മാണം.രണ്ടു ദിവസത്തെ ചിത്രീകരണത്തിനുശേഷം കങ്കുവയുടെ പ്രൊമോഷൻ ജോലിയിലേക്ക് സൂര്യ പ്രവേശിക്കും.