ശിവഗിരി : ശിവഗിരി മഠത്തിന്റെ അഫിലിയേറ്റഡ് സെന്ററിനായി യു. കെയിൽ ആരംഭിച്ച ശിവഗിരി ആശ്രമം ഒഫ് യു. കെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സെപ്തംബർ 9 ന് ശ്രീനാരായണ പഠന ഗ്രന്ഥങ്ങൾ സമർപ്പിക്കുന്നു. ഗുരുദേവകൃതികളും ഗുരുദേവ ജീവിത ചരിത്രഗ്രന്ഥങ്ങളും ഇതിൽ ഉൾപ്പെടും. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഭാഗം മേധാവി ഇമ്മാമതിസണ്ണുമായി ആശ്രമം പ്രസിഡന്റ് ബൈജു പാലയ്ക്കൽ, സെക്രട്ടറി സജീഷ് ദാമോദരൻ, അംഗങ്ങളായ സതീഷ് കുട്ടപ്പൻ, അനിൽകുമാർ ശശിധരൻ, കലാജയൻ, അനിൽ കുമാർ രാഘവൻ, ഗണേശ് ശിവൻ, മധു രവീന്ദ്രൻ, ഡോ. ബിജു പെരിങ്ങത്തറ, ദിലീപ് വാസുദേവൻ, അനീഷ് കുമാർ തുടങ്ങിയവർ ചർച്ച നടത്തി.
യൂണിവേഴ്സൽ പ്രയർ (ദൈവദശകം),ദ ബയോഗ്രഫി ഒഫ് ശ്രീനാരായണഗുരു- ഹിസ് ലൈഫ്
ആൻഡ് ടീച്ചിംഗ്സ്, ശ്രീനാരായണ സ്മൃതി, ശ്രീനാരായണ ഗുരുദേവൻ ബയോഗ്രഫി, ആന്തോളജി പോയംസ് ഒഫ് നാരായണഗുരു, നാരായണഗുരു ദ ലൈഫ് ഒഫ് ലൈബ്രറി ലവ്, ശ്രീനാരായണഗുരു ഫിലോസഫർ സെയ്ന്റ്, ദ ലൈഫ് ആൻഡ് ഫിലോസഫി ഒഫ് നാരായണഗുരു തുടങ്ങിയ ഗ്രന്ഥങ്ങളാണ് യൂണിവേഴ്സിറ്റിക്കു നൽകുന്നതെന്ന് ശിവഗിരി ആശ്രമം ഒഫ് യു. കെയുടെ ഭാരവാഹികൾ അറിയിച്ചു. ഉചിതമായ ഈ നടപടിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ യു. കെ ആശ്രമം ഭാരവാഹികളെ അഭിനന്ദിച്ചു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഗുരുദേവനെക്കുറിച്ചുളള പഠനഗ്രന്ഥം പ്രസിദ്ധപ്പെടുത്താൻ മുന്നോട്ടു വന്നിട്ടുള്ളതായി സ്വാമി സച്ചിദാനന്ദ അറിയിച്ചു.
സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ
24000 കായികതാരങ്ങൾ പങ്കെടുക്കും
തിരുവനന്തപുരം: പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് 'കൊച്ചി ട്വന്റി ഫോർ" എന്ന പേരിൽ നവംബർ നാലു മുതൽ 11 വരെ രാവും പകലുമായി എറണാകുളത്ത് നടക്കും. 24,000 കായികതാരങ്ങൾ അണിനിരക്കുന്ന ലോകത്തെ ഏറ്റവും വലിയ കൗമാര കായിക മേളയാകും ഇതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 16 മത്സരവേദികളിലാണ് ഒളിമ്പിക്സ് അരങ്ങേറുക. ഉദ്ഘാടന സമ്മേളനം ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടകസമിതി ഓഫീസ് കൊച്ചി കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ ഉടൻ പ്രവർത്തനം തുടങ്ങും. കുട്ടികളുടെ കായികപ്രതിഭ ചെറിയ പ്രായത്തിൽ കണ്ടെത്തി രാജ്യത്തിന് അഭിമാനമാകുന്ന താരങ്ങളെ വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.