ബാലരാമപുരം: അതിവിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടെ ഗോൾഡ്, സിൽവർ,​ ഡയമണ്ട് ആഭരണങ്ങളുടെ വമ്പൻ കളക്ഷനൊരുക്കി രത്നകല ഫാഷൻ ജുവലേഴ്സിന്റെ മെഗാഷോറൂം ഇന്ന് രാവിലെ 10ന് സിനിമാതാരം നിഖില വിമൽ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം റോഡിൽ കെ.എഫ്.സി ചിക്കൻ കോർണറിന് സമീപം അഞ്ച് നിലകളുള്ള വിശാലമായ ഷോറൂമാണ് ഇന്ന് ഉദ്ഘാടന മാമാങ്കത്തിനൊരുങ്ങുന്നത്. ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഏഴ് ഭാഗ്യശാലികൾക്ക് ടി.വി,​ ഡയമണ്ട്,​ ‌ഡയമണ്ട് റിംഗ്,​ സ്വർണ്ണ കമ്മൽ,​ഗ്രൈൻഡർ മിക്സി,​ ഡയമണ്ട് ലോക്കറ്റ് എന്നിങ്ങനെ അത്യാകർഷക സമ്മാനങ്ങളാണ് ഉദ്ഘാടനദിവസം ഒരുക്കിയിട്ടുള്ളത്. ആഗസ്റ്ര് 25 മുതൽ ജനുവരി 25 വരെ പർച്ചേസ് ചെയ്യുന്ന ഓരോ ഉപഭോക്താവിനും വമ്പൻ സമ്മാനങ്ങൾ.മെഗാ ബമ്പർ സമ്മാനവിജയിക്ക് മാരുതി വാഗ്‌നർ കാർ, മറ്റ് ഭാഗ്യശാലികൾക്കായി ​ ഹോണ്ട ആക്ടീവ സ്കൂട്ടർ,​ഡബിൽ ഡോർ ഫ്രി‌ഡ്ജ്,​ വാഷിംഗ് മെഷീൻ,​ ടി.വി എന്നിവ സമ്മാനമായി നൽകും. രത്നകല ജുവലറിയുടെ മന്ദിരോദ്ഘാടനം മന്ത്രി ജി.ആ‍ർ അനിൽ നി‌ർവഹിക്കും. ഭീമാഗ്രൂപ്പ് ചെയർമാനും എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റും കൂടിയായ ഭീമ ഗോവിന്ദ്രൻ ഭദ്രദീപം തെളിക്കും. നിംസ് എം.ഡി എം.എസ്. ഫൈസൽഖാൻ ആദ്യവിൽപ്പന ശബരിഗ്രൂപ്പ് ചെയർമാൻ സതീഷ്‌‌കുമാറിന് നൽകി നിർവഹിക്കും. എം.എൽ.എമാരായ എം.വിൻസെന്റ്,ഐ.ബി. സതീഷ്,​ കെ.ആൻസലൻ,​ സി.കെ. ഹരീന്ദ്രൻ,​ എ.കെ.ജി.എസ്.എം.എ സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ,​ട്രഷറർ അബ്ദുൽ നാസർ,​ വർക്കിംഗ് സെക്രട്ടറി സി.വി കൃഷ്ണദാസ്,​ ഏകോപന സമിതി സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ,​ മുൻ മന്ത്രിമാരായ എൻ.ശക്തൻ,​എ.നീലലോഹിതദാസൻ നാടാർ,​ മുൻ എം.എൽ.എ ജമീലാ പ്രകാശം,​ സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താംതല സഹദേവൻ,​ ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. ബഷീർ,​ ഡിവൈ.എസ്.പി ഷാജി,​ചാർട്ടേർഡ് അക്കൗണ്ടന്റ് എസ്.വിജയകുമാർ,​ ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ,​ മുനിസിപ്പൽ ചെയർമാൻ പി.കെ രാജ്മോഹൻ,​ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. പ്രീജ,​ ബാലരാമപുരം പഞ്ചായത്ത് പ്രസി‌ഡന്റ് വി.മോഹനൻ,​ വൈസ് പ്രസിഡന്റ് ഷാമിലാബീവി,​ എ.ഐ.സി.സി മെമ്പർ നെയ്യാറ്റിൻകര സനൽ,​ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്,​ പാറക്കുഴി സുരേന്ദ്രൻ,​അഡ്വ.എ.പ്രതാപചന്ദ്രൻ,​പി.ഗണേഷ്,​ കണ്ണൻ ശരവണ,​ എം.എച്ച്.സലീം,​ അർഷാദ്,​എം.എ റഹീം,​എം.നിസ്താർ തുടങ്ങിയവർ അതിഥികളായെത്തും. രത്നകലഗ്രൂപ്പിലെ കുടുംബാംഗങ്ങളും ഉദ്ഘാടനത്തിൽ പങ്കെടുക്കും.