വെള്ളറട: സേവാഭാരതി ആര്യങ്കോട് പഞ്ചായത്തിൽ ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജി.പ്രഭാകരൻനായർ നിർവഹിച്ചു.പഞ്ചായത്ത് സമിതി രക്ഷാധികാരി ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ഓണക്കോടി വിതരണവും മറ്റുആനുകൂല്യങ്ങളുടെ വിതരണവും സേവാ ഭാരതി ജില്ലാ സമിതി അംഗം ജി.കെ.തമ്പി നിർവഹിച്ചു.അരുൺ,രതീഷ്,അഖിൽ.ആർ.എസ് തുടങ്ങിയവർ സംസാരിച്ചു.