ചേരപ്പള്ളി : പറണ്ടോട് വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവത്തിന്റെ രണ്ടാംദിവസമായ ഇന്ന് രാവിലെ 5 മുതൽ നിർമ്മാല്യം,അഭിഷേകം,മലർനിവേദ്യം,ദീപാരാധന എന്നീ ചടങ്ങുകൾ നടക്കും. 5.30ന് മഹാഗണപതിഹോമം,9ന് സമൂഹപൊങ്കാല വിശിഷ്ടാതിഥികളും ബിഗ് ബോസ് താരങ്ങളും പങ്കെടുക്കും.10ന് തുലാഭാരം,12ന് അന്നദാനം,വൈകിട്ട് 4ന് ഉറിയടി,6.30ന് ദീപാരാധന തുടർന്ന് തിരുവാതിരക്കളി,നാടൻപാട്ടും ദൃശ്യാവിഷ്കാരവും.