k

തിരുവനന്തപുരം: അന്തർസംസ്ഥാന വാഹന മോഷണക്കേസിലെ പ്രതി അറസ്റ്രിൽ. നെടുമങ്ങാട് ആനാട് വാഴോട്ടുകോണം സ്വദേശി അശ്വിനെയാണ്(21,കണ്ണൻ) തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടികൂടിയത്. വാഹനങ്ങൾ മോഷ്ടിച്ചതിനുശേഷം ചെന്നൈ, കർണാടക എന്നിവിടങ്ങളിൽ ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. സി.സി.ടി.വി കാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മ്യൂസിയം എസ്.എച്ച്.ഒ വിമലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കൊപ്പം, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, അജിത് കുമാർ.കെ.വി, ഷൈൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.