ഉഴമലയ്ക്കൽ:പരുത്തിക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവം 26 ന് നടക്കും.രാവിലെ ഹരിനാമകീർത്തനം,മഹാഗണപതി ഹോമം,8ന് മഹാസുദർശന ഹോമം,ഭാഗവത പാരായണം,പ്രഭാതഭക്ഷണം,9ന് സമൂഹ പാൽ പൊങ്കാല,ഉച്ചയ്ക്ക് സമൂഹസദ്യ,വൈകിട്ട് 5.30ന് തിരുവാതിരകളി.6 ന് ദീപക്കാഴ്ച.സായാഹ്ന ഭക്ഷണം.6.30ന് ഉറിയടി. 7.30ന് തിരുവാതിരക്കളി.8ന് ഭജനാമൃതം,9ന് അത്താഴപൂജ.