തിരുവനന്തപുരം: മതിയായ സുരക്ഷാ ഉപകരണങ്ങളും ആവശ്യമായ മറ്റു ക്രമീകരണങ്ങളും ഇല്ലാത്തതിനാൽ ലൈഫ് ഗാർഡുമാരുടെ ജീവൻ അപകടത്തിലെന്ന് കേരളാ ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയൻ. ടൂറിസം സീസൺ ആരംഭിച്ചിട്ടും ലൈഫ് ഗാർഡ് മാർക്ക് റസ്‌ക്യൂ ഉപകരണങ്ങളും യൂണിഫോമും അനുവദിച്ചിട്ടില്ല. ഓണത്തിന് മുമ്പ് പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സെപ്തംബർ ആദ്യവാരം തൊഴിൽ നിർത്തിവച്ച് സമരം ആരംഭിക്കുമെന്ന് യൂണിയൻ സംസ്ഥാന അദ്ധ്യക്ഷൻ വി.ആർ പ്രതാപൻ പറഞ്ഞു. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി റോജിൻ ഗോമസ്, അനി.എസ്, രമേഷ് കുമാർ.എം , എസ്. ബാബുജി, വി. വിജയൻ, കെ. ശിവദാസൻ എന്നിവർ സംസാരിച്ചു.