തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിക്കാൻ നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച് കുറ്റകൃത്യത്തെ മറയ്ക്കാൻ ശ്രമിച്ച മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ.മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. സംസ്ഥാന ഭാരവാഹികളായ മൈക്കിൾ കുന്നുകുഴി,സജിത് മുട്ടപ്പാലം, അജയ് കുര്യാത്തി, രജിത് രവീന്ദ്രൻ, അനീഷ് ചെമ്പഴന്തി, റിഷി എസ് കൃഷ്ണൻ, മനോജ് മോഹൻ ജില്ലാ ഭാരവാഹികളായ ഷജിൻ രാജേന്ദ്രൻ, വിഷ്ണു കഴക്കൂട്ടം, അമ്പലമുക്ക് രഞ്ജിത്, ഗോകുൽ ശങ്കർ, ഹരി കൃഷ്ണൻ പെരിങ്ങമല അച്ചു അജയ്‌ഘോഷ്, രേഷ്മ പട്ടം, അഭിജിത് ശ്രീകാര്യം, അഖില ശിവപ്രസാദ്, സുരേഷ് വട്ടപ്പറമ്പ്, അൻഷാദ് ചാല, ദീന മോൾ എന്നിവർ നേതൃത്വം നൽകി